ബി.ജെ.പി എം.പിയുടെ ഫോണിൽനിന്ന്​ മോചനദ്രവ്യം ചോദിച്ച്​ യുവമോർച്ച നേതാവിന്​ വിളി; വിചിത്ര സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച്​ പൊലീസ്​

ബെംഗളൂരു: ബി.ജെ.പി എം.പിയും വിദ്വേഷ പ്രചാരകനുമായ തേജസ്വി സൂര്യയുടെ ഫോൺ കോളിനെച്ചൊല്ലി വിവാദം. ബി.ജെ.പിയുടെ ബെംഗളൂരു സൗത്​ എം.പിയാണ്​ തേജസ്വി സൂര്യ. ഇയാളുടെ ഫോണിൽ നിന്ന്​ മോചനദ്രവ്യം ആവശ്യപ്പെട്ട്​ ഗുജറാത്തിലെ യുവമോർച്ച നേതാവിനാണ്​ ഫോൺ കോൾ പോയത്​. സംഭവം പുറത്തായതോടെ തന്‍റെ ഫോൺ ദുരുപയോഗം ചെയ്​തെന്ന്​​ കാണിച്ച്​ തേജസ്വി സൂര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. സംഭവത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവിലെ സൗത്​ സി.ഇ.എൻ സൈബർ പൊലീസ് സ്റ്റേഷനിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച്​ പൊലീസ്​ പറയുന്നതിങ്ങനെ. തേജസ്വി സൂര്യയുടെ ഫോണിൽനിന്ന്​ ഗുജറാത്തിലെ യുവമോർച്ച നേതാവ്​ പ്രശാന്ത്​ കോരാട്ടിനെയാണ്​ വിളിച്ചിരിക്കുന്നത്​. ഫോൺവിളിച്ചയാൾ പണവും വജ്രങ്ങളും ആണ്​ ചോദിച്ചത്​. പ്രശാന്ത് തന്നെയാണ്​ തേജസ്വി സൂര്യയെ വിളിച്ച്​ ഫോൺ കോൾ ലഭിച്ചവിവരം അറിയിച്ചത്​.

സൂര്യയുടെ പേഴ്​സനൽ ​സെക്രട്ടറി ഭാനുപ്രകാശ്​ ആണ്​ ഈ ഫോൺ കൈകാര്യം ചെയ്തിരുന്നത്​. ഇയാളാണ്​ സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്​. താൻ ശ്രദ്ധിക്കാത്ത സമയത്ത്​ ഫോൺ എടുത്തുകൊണ്ടുപോയി വിളിച്ചശേഷം തിരികെവച്ചെന്നാണ്​ പരാതിയിൽ പറയുന്നത്​. ജൂലൈ ഒന്നിനാണ്​ വിവാദ കോൾ വിളിച്ചിരിക്കുന്നത്​.

Tags:    
News Summary - BJP’s Tejasvi Surya files complaint after Gujarat leader gets extortion call from his phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.