ശരത്, നിഹാദ്
Posted On
date_range Updated On
date_range ബൈക്ക് മോഷണം;ചേർത്തലയിൽ പിടിയിലായ പ്രതികളുമായി തിരൂർ പൊലീസ് തെളിവെടുത്തു
തിരൂർ: ബൈക്ക് മോഷണ കേസിൽ ചേർത്തലയിൽ പിടിയിലായ പ്രതികളുമായി തിരൂർ പൊലീസ് തെളിവെടുപ്പ് നടത്തി.
കാലടി ചിറ്റണ്ടക്കര വീട്ടിൽ ശരത് (19), നെല്ലിശ്ശേരി കാങ്കേല വളപ്പിൽ നിഹാദ് (20) എന്നിവരെ കഴിഞ്ഞദിവസം ആലപ്പുഴ ചേർത്തല പൊലീസ് വാഹന പരിശോധക്കിടെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ തിരൂർ പൊലീസ് മോഷണ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ആഗസ്റ്റിലാണ് ബൈക്ക് മോഷണം പോയത്. താഴെപ്പാലം ചേംബർ ഓഫ് കോമേഴ്സ് ഓഫിസിന് മുന്നിൽ പാർക്ക് ചെയ്ത തൃക്കണ്ടിയൂർ സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.