ചേർത്തല: ബൈക്ക് മോഷ്ടാവായ യുവാവിനെ ചേർത്തല പോലീസ് പിടികൂടി. തോപ്പുംപടി സ്വദേശി അഭിലാഷ് ആന്റണിയാണ് (26) പിടിയിലായത്.
ചേർത്തല റെയിൽവേ സ്റ്റേഷനിൽനിന്ന് കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി വാഹനം മോഷണക്കേസിൽ പ്രതിയാണെന്നാണ് സൂചന.
ചേർത്തല റെയിൽവേ സ്റ്റേഷനിൽനിന്ന് കോഴിക്കോട് സ്വദേശിയായ മിഥുന്റെ ബുള്ളറ്റാണ് ഇയാൾ മോഷ്ടിച്ചത്. എരമല്ലൂരിൽ വാടകക്ക് താമസിച്ച് മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
ചേർത്തല സി.ഐ വിനോദ് കുമാർ എസ്.ഐമാരായ ആന്റണി, ബസന്ത്, റെജു, സി.പി.ഒമാരായ അരുൺ, ഗിരീഷ്, ബിനീഷ്, കിഷോർ ചന്ദ്, പ്രകാശ് കൃഷ്ണ, സന്തോഷ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.