പട്ന: വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാനസിക വൈകല്യമുള്ള യുവാവിനെ സഹോദരനും ഭാര്യയും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. സുധീര്‍ കുമാർ എന്ന യുവാവിനെയാണ് ജ്യേഷ്ഠനും ഭാര്യ നീതുവും ജീവനോടെ കത്തിച്ചു കൊന്നത്. ഇയാളെ ആദ്യം ഒരു ഇലക്ട്രിക് തൂണില്‍ കെട്ടിയിട്ട് ജ്യേഷ്ഠനും ഭാര്യയും ചേർന്ന് മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊന്നത്. ബിഹാറിലെ മുസാഫര്‍നഗറിലാണ് സംഭവം.
കഴിഞ്ഞ ദിവസം നീതുവും സുധീറും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് ശേഷമാണ് സുധീർ കുമാറിനെ ഇരുവരും ചേർന്ന് മർദിച്ചതും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതും. സുധീറിനെ തീകൊളുത്തി കൊലപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു .തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സുധീർ മരിച്ചിരുന്നു.
സംഭവത്തില്‍ നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നീതു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ നീതുവിന്റെ ഭര്‍ത്താവ് നിലവില്‍ ഒളിവിലാണ്. സുധീറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി സക്‌റ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സൂപ്രണ്ട് സുശില്‍ കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.