70കാരനായ സൈക്കിൾ യാത്രികനെ കാർ ഇടിച്ച് തെറിപ്പിച്ചു: ബോണറ്റില്‍ വീണയാളുമായി സഞ്ചരിച്ചത് എട്ട് കിലോമീറ്റർ

പട്‌ന: അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് 70കാരന് ദാരുണാന്ത്യം. ബംഗ്‌റ സ്വദേശിയായ ശങ്കര്‍ ചൗദൂറാണ് കൊല്ലപ്പെട്ടത്. സൈക്കിളില്‍ ഇടിച്ചതിന് ശേഷം ബോണറ്റിലേക്ക് വീണ യാത്രക്കാരനുമായി എട്ടുകിലോമീറ്ററോളമാണ് കാര്‍ സഞ്ചരിച്ചത്. പിന്നീട് റോഡിലേക്ക് വീണ ശങ്കറിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.

ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. പൊലീസ് പിന്നീട് കാര്‍ കസ്റ്റഡിയിലെടുത്തു. ഇടിച്ചകാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സൈക്കിളിൾ റോഡ് മുറിച്ച് കിടക്കുന്നതിനിടെയാണ് 70കാരനെ കാർ ഇടിച്ച് വീഴ്ത്തിയത്. ബോണറ്റിലേക്ക് വീണ ശങ്കര്‍ കാറിന്റെ വൈപ്പറില്‍ തൂങ്ങിപിടിച്ച് എട്ട് കി.മീ കിടന്നെങ്കിലും പിന്നീട് ബ്രേക്കിട്ടതോടെ റോഡിലേക്ക് വീഴുകയായിരുന്നു. വീണ്ടും മുന്നോട്ടെടുത്ത കാര്‍ ശങ്കറിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്തുവെച്ച് തന്നെ ശങ്കർ മരിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    
News Summary - bihar car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.