Posted On
date_range Updated On
date_range കർണാടകയിൽ മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ബംഗളൂരു: കർണാടകയിൽ മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ കാമാക്ഷിപാല്യ പൊലീസ് പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട് 26കാരനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്ര നിർമാണശാലയിലെ ജീവനക്കാരിയായ കുട്ടിയുടെ മാതാവുമായി ഒരു വർഷത്തിലേറെയായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകളും വീട്ടിൽ തനിച്ചായിരുന്നു താമസം.
അമ്മ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ തലയിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.