ഒപ്പം താമസിച്ച പെൺകുട്ടിയെ പ്രഷർ കുക്കർ കൊണ്ട് അടിച്ചു കൊന്നു; 29 കാരൻ അറസ്റ്റിൽ

ബംഗളൂരു: പങ്കാളിയെ പ്രഷർ കുക്കർ കൊണ്ട് അടിച്ചു​കൊന്ന 29കാരൻ അറസ്റ്റിൽ. രണ്ടുവർഷമായി ബംഗളൂരുവിലെ വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു മലയാളികളായ വൈഷ്ണവും ദേവയും(24). കോളജ് കാലംതൊട്ട് പരസ്പരം അറിയാവുന്നവരാണിവർ. ബംഗളൂരുവിലെ കൊറമംഗളയിൽ സെയിൽസ്, മാർക്കറ്റിങ് മേഖലയിലാണ് ഇരുവരും ജോലിചെയ്യുന്നത്.

ഇരുവരും തമ്മിൽ എപ്പോഴും വഴക്കിടുമായിരുന്നുവെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. ഇരുവരും ഒരുമിച്ചുതാമസിക്കുന്ന വിവരം വീട്ടുകാർക്ക് അറിയാമായിരുന്നു. രണ്ടുപേരും തമ്മിലുള്ള വഴക്കിനെ കുറിച്ച് മനസിലാക്കിയ വീട്ടുകാർ അത് പരിഹരിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. പങ്കാളി തന്നെ വഞ്ചിക്കുകയാണെന്നാണ് വൈഷ്ണവ് സംശയിച്ചിരുന്നത്.

ശനിയാഴ്ച ഇതെ കാര്യത്തിന്റെ പേരിൽ  ഇരുവരും വഴക്കിടുകയും ഒടുവിൽ വൈഷ്ണവ് ദേവയെ പ്രഷർ കുക്കർ കൊണ്ട് തലക്കടിച്ചുകൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേവയുടെ മാതാപിതാക്കൾ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. വൈഷ്ണവിന്റെ പേരിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. 

Tags:    
News Summary - Bengaluru man kills live in partner with pressure cooker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.