Posted On
date_range Updated On
date_range മദ്യം വാങ്ങാൻ പണം നൽകിയില്ല; വീട്ടുമുറ്റത്തിരുന്ന യുവതിയെ കത്തി കൊണ്ട് ആക്രമിച്ച് യുവാവ്
ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവതിക്കു നേരെ ആക്രമണം. സംഭവത്തിൽ ആനന്ദ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കൻ ബെംഗളൂരുവിലെ കോതനൂരിലാണ് സംഭവം. വീടിനു പുറത്തിരിക്കുകയായിരുന്ന നാഗലക്ഷ്മി എന്ന യുവതിയോട് ഇയാൾ സംസാരിക്കാൻ ചെല്ലുകയും തുടർന്ന് മദ്യപിക്കാനായി പണം ആവശ്യപ്പെടുകയും ചെയ്തു.
പണം നൽകാൻ വിസമ്മതിച്ചതോടെ യുവതിയെ പ്രതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.