Posted On
date_range Updated On
date_range ലൊക്കേഷൻ തെറ്റായി നൽകി; ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചു
ബംഗളൂരു: ബംഗളൂരുവിൽ സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചു. വീടിന്‍റെ ലൊക്കേഷൻ തെറ്റായി നൽകിയതിന്‍റെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ബസവേശ്വരനഗർ സ്വദേശി ശശാങ്ക് എന്നയാൾക്കാണ് പരിക്കേറ്റത്.
ശശാങ്ക് സെപ്റ്റോയിൽ നൽകിയ ലൊക്കേഷനിൽ ചെറിയ പിശക് വന്നിരുന്നു. അതിനെ ചൊല്ലി ഉണ്ടായ സംസാരം വാക്കേറ്റത്തിലേക്ക് എത്തി. ശശാങ്കിന്‍റെ കണ്ണിന് സാരമായ പരിക്കേറ്റുണ്ട്. പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 126 (തെറ്റായ നിയന്ത്രണം), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാനം തകർക്കാൻ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.അന്വേഷണം പുരോഗമിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.