ബെംഗലൂരു: 40 വർഷം കവർച്ചയും മറ്റ് കുറ്റകൃത്യങ്ങളുമായി നടന്ന ആൾ പിടിയിൽ. പ്രകാശ്(54) എന്ന ബെംഗലൂരു സ്വദേശിയാണ് അറസ്റ്റിലായത്. 40 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം 164 മോഷണങ്ങൾ നടത്തിയിട്ടുണ്ട് ഇയാൾ. 20 തവണയിൽ കൂടുതൽ അറസ്റ്റിലായിട്ടുണ്ട്. മോഷണങ്ങളിൽ കുടുംബവും സഹായത്തിനുണ്ടാകുമായിരുന്നു എന്ന് പൊലീസ് പറയുന്നു. കുടുംബാംഗങ്ങളും ചില കേസുകളിൽ പ്രതികളാണ്.
10ാം വയസ്സിലാണ് പ്രകാശ് മോഷണം തുടങ്ങിയത്. പ്രകാശിന് മൂന്ന് ഭാര്യമാരുണ്ട്. ബല്ലാരി, കോലാർ, ശിവമോഗ എന്നീ മൂന്ന് പട്ടണങ്ങളിലായാണ് ഇവർ താമസിക്കുന്നത്. പ്രകാശിന്റെ മക്കളും സഹോദരൻ വരദരാജും ചേർന്ന് ഗോവ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ കവർച്ചകൾ നടത്തി വരികയായിരുന്നു. പ്രകാശിന്റെ മക്കളെയും മരുമക്കളെയും സഹോദരനെയും ശനിയാഴ്ച ബെംഗലൂരു പോലീസ് പിടികൂടിയിരുന്നു.
ജയിലിൽ കിടന്നപ്പോഴും സംഘങ്ങൾ രൂപീകരിച്ച് പ്രകാശ് കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. ജയിലിൽ വച്ച് പുതിയ ബന്ധങ്ങൾ സ്ഥാപിക്കുകയും പുറത്തിറങ്ങിയ ശേഷം കവർച്ചകൾ തുടരുകയുമായിരുന്നു. ഇവർ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.