പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിലേക്ക് കടന്ന ബംഗാളി യുവാവ്​ റിമാൻഡിൽ

നാ​ദാ​പു​രം: ബം​ഗാ​ളി​ൽ​നി​ന്ന് ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന യു​വാ​വ് റി​മാ​ൻ​ഡി​ലാ​യി. ക​ല്ലാ​ച്ചി ഐ​ശ്വ​ര്യ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സ​ക്കാ​ര​നും പ​ശ്ചി​മ​ബം​ഗാ​ൾ 24 ഫ​ർ​ഗാ​ന ജി​ല്ല​ക്കാ​ര​നു​മാ​യ അ​ബാ​സു​ദ്ദീ​ൻ മ​ണ്ഡ​ൽ (31) ആ​ണ്​ റി​മാ​ൻ​ഡി​ലാ​യ​ത്.

ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ള്ള പ്ര​തി നാ​ട്ടി​ൽ​നി​ന്ന്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ബം​ഗാ​ൾ പൊ​ലീ​സ് ഇ​വ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ന്ന​വി​വ​രം കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്.​പി​ക്കും ജി​ല്ല ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും കെ​മാ​റു​ക​യാ​യി​രു​ന്നു. എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ദാ​പു​രം പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ക​ല്ലാ​ച്ചി​യി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന ഐ​ശ്വ​ര്യ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

പെ​ൺ​കു​ട്ടി​യെ വെ​ള്ളി​മാ​ട്കു​ന്ന്​ ജു​വ​ൈ​ന​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി. മ​ണ്ഡ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ കൂ​ലി​പ്പ​ണി എ​ടു​ത്തു​വ​രു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Bengali youth remanded for entering Kerala with minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.