ഭാര്യയെയും മകളെയും മർദിച്ച യുവാവ്​ അറസ്റ്റിൽ, പിടികൂടാൻ ശ്രമിക്കവേ പൊലീസിനും മർദനം

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ​യും മ​ക​ളെ​യും മ​ർ​ദി​ച്ച പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്ക​വേ, പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​റ​ന്മു​ള ഇ​ട​ശ്ശേ​രി​മ​ല ക​ള​മാ​പ്പു​ഴി പാ​പ്പാ​ട്ടു​ത​റ വീ​ട്ടി​ൽ ശി​വ​രാ​ജ​ന്‍റെ മ​ക​ൻ ജി​ജി​ക്കു​ട്ട​ൻ ഉ​ല്ലാ​സാ​ണ്​ (39) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ ഭാ​ര്യ​യെ​യും മ​ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്ന്​ സ​ന്ദേ​ശം ല​ഭി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ എ​സ്.​ഐ രാ​ജീ​വും സം​ഘ​വും അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വ് പൊ​ലീ​സി​നു​നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു.

മ​ൽ​പി​ടി​ത്ത​ത്തി​നി​ടെ എ​സ്.​ഐ രാ​ജീ​വി​ന്‍റെ ഇ​ട​തു​കൈ​പ്പ​ത്തി ക​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ചു. ത​ട​യാ​ൻ തു​നി​ഞ്ഞ സി.​പി.​ഒ ഗി​രീ​ഷ് കു​മാ​റി​ന്‍റെ വ​ല​തു​കൈ​പ്പ​ത്തി ബ​ല​മാ​യി പി​ടി​ച്ചു​തി​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചെ​റു​വി​ര​ലി​ന്‍റെ അ​സ്ഥി​ക്ക്​ പൊ​ട്ട​ലു​ണ്ടാ​യി. സി.​പി.​ഒ വി​ഷ്ണു​വി​ന് ച​വി​ട്ടേ​റ്റു.

പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി കെ. ​സ​ജീ​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ സ​മ​യ​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ കീ​ഴ​ട​ക്കി​യ​ത്.

വീ​ട്ടി​ൽ ഭാ​ര്യ​യു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ടു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ ഭാ​ര്യ​യെ​യും മ​ക​ളെ​യും മ​ർ​ദി​ച്ച​തി​ന് വേ​റെ കേ​സെ​ടു​ത്തു. ഭാ​ര്യ​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കു​ക​യും വെ​ട്ടു​ക​ത്തി​യു​ടെ പി​ടി​കൊ​ണ്ട് ത​ല​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ മ​ക​ൾ ത​ട​ഞ്ഞ​പ്പോ​ൾ വെ​ട്ടു​ക​ത്തി​യു​ടെ പി​ടി ഉ​പ​യോ​ഗി​ച്ച് ചു​ണ്ടി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Beaten wife and daughter Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.