Posted On
date_range Updated On
date_range ബാറ്ററി മോഷണം: പ്രതി പിടിയിൽ
മൂവാറ്റുപുഴ: ബാറ്ററി മോഷണക്കേസിലെ പ്രതി പിടിയിൽ. വാഴക്കുളം മണിയന്തടം ഭാഗത്ത് താമസിക്കുന്ന വെള്ളകുളമ്പേൽ വീട്ടിൽ സജിത്തിനെയാണ് (29) വാഴക്കുളം പൊലീസ് ചിക്കമംഗളൂരുവിൽനിന്ന് പിടികൂടിയത്.കഴിഞ്ഞ ഒമ്പതിന് വാഴക്കുളം തെക്കുംമല ഭാഗത്ത് പാർക്ക് ചെയ്ത ഓട്ടോയിൽനിന്ന് ബാറ്ററി മോഷ്ടിച്ചു വിൽപന നടത്തിയ ശേഷം കർണാടകയിലേക്ക് കടക്കുകയായിരുന്നു.
മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ വാഴക്കുളം സബ് ഇൻസ്പെക്ടർ എം.എ. ഷക്കീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റെജി തങ്കപ്പൻ, പ്രീജമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.