ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം; പ്രതികൾക്കെതിരെ വധശ്രമ വകുപ്പ് കൂടി ചുമത്തി

കോ​ഴി​ക്കോ​ട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമ വകുപ്പ് കൂടി ചുമത്തി. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് വധശ്രമ വകുപ്പ് കൂടി ഉൾപ്പെടുത്തിയത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്. നേരത്തെ, കേസിൽ പ്രതികളായ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

എ​സ്.​ഡി.​പി.​ഐ​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്ന ത​ർ​ക്ക​മാ​ണ് തൃ​ക്കു​റ്റി​ശ്ശേ​രി വാ​ഴ​യി​ന്റെ വ​ള​പ്പി​ൽ ജി​ഷ്ണു​വി​ന്‍റെ മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. പാ​ലോ​ളി മു​ക്കി​ൽ​വെ​ച്ച് കഴിഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ജി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ സം​ഘം മ​ർ​ദി​ച്ച ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ ഏ​ല്പി​ച്ച​ത്. ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​ന് ജി​ഷ്ണു​വി​ന്റെ പേ​രി​ൽ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഫ്ല​ക്സ് ന​ശി​പ്പി​ക്കാ​ൻ വ​ടി​വാ​ളു​മാ​യെ​ത്തി​യ ജി​ഷ്ണു​വി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ബോ​ർ​ഡും കൊ​ടി​യും ന​ശി​പ്പി​ക്കാ​ൻ പ​റ​ഞ്ഞു​വി​ട്ട സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ പേ​ര് ജി​ഷ്ണു വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​റയുന്നു.

അ​തേ​സ​മ​യം, പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​ന്നെ ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി മൂ​ന്നം​ഗ സം​ഘം ആ​ദ്യം മ​ർ​ദി​ക്കു​ക​യും പി​ന്നീ​ട് കൂ​ടു​ത​ൽ ആ​ളു​ക​ളെ വി​ളി​ച്ചു​വ​രു​ത്തി കൂ​ട്ട​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ജി​ഷ്ണു പ​റ​യുന്നു. തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ ത​ല പ​ല​ത​വ​ണ മു​ക്കി​യും വ​ടി​വാ​ൾ ക​ഴു​ത്തി​ൽ​വെ​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി. സി.​പി.​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞി​ട്ടാ​ണ് കൊ​ടി​തോ​ര​ണ​ങ്ങ​ളും ബോ​ർ​ഡും ന​ശി​പ്പി​ച്ച​തെ​ന്നു നി​ർ​ബ​ന്ധി​പ്പി​ച്ച് പ​റ​യി​പ്പി​ക്കു​ക​യും ഇ​ത് വി​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തെന്നാണ് ജി​ഷ്ണു പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കിയത്.

ഏ​താ​നും മാ​സം​മു​മ്പ് പാ​ലോ​ളി മു​ക്കി​ലെ ആ​ലേ​ഖ ലൈ​ബ്ര​റി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. വീ​ടു​ക​ൾ​ക്കു​നേ​രെ നി​ര​ന്ത​ര ആ​ക്ര​മ​ണം ന​ട​ന്ന​താ​യും ലീ​ഗി​ന്റെ കൊ​ടി​മ​ര​വും തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ച​താ​യും നേ​ര​ത്തെ​ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ലീ​ഗി​നെ​യും എ​സ്.​ഡി.​പി.​ഐ​യെ​യും ത​മ്മി​ല​ടി​പ്പി​ച്ചു രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി.​പി.​എം ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത്ത​രം ഹീ​ന​പ്ര​വ​ർ​ത്ത​ന​ത്തി​നു​ പി​ന്നി​ലെ നേ​താ​ക്ക​ളെ നി​യ​മ​ത്തി​നു​ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും എ​സ്.​ഡി.​പി.​ഐ നേ​താ​ക്ക​ൾ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - An attempted murder case was also filed against the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.