അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിലെ പൂജാരി കൊല്ലപ്പെട്ടു; ശിഷ്യരിൽ ഒരാൾ പിടിയിൽ

ലഖ്നോ: അയോധ്യയിലെ അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിലെ പുരോഹിതനെ മരിച്ച നിലയിൽ കണ്ടെത്തി. ഹനുമാൻഗർഹി ക്ഷേത്രത്തോട് ചേർന്നുള്ള മുറിയിലാണ് രാം സഹ്രേ ദാസ്(44) രണ്ട് ശിഷ്യർക്കൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് പുരോഹിതനെ രാമജന്മഭൂമി പരിസരത്തെ അതീവ സുരക്ഷാ മേഖലയിലുള്ള മുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിചയമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പുരോഹിതന്റെ കൂടെ താമസിച്ചിരുന്ന ഒരാളെ ചോദ്യം ചെയ്തു വരികയാണെന്നും രണ്ടാമനെ കാണാതായെന്നും പൊലീസ് വ്യക്തമാക്കി. രണ്ടാമത്തെ പ്രതിയെ കണ്ടെത്താൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

രാവിലെ ഏഴ് മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പുരോഹിതൻ പ്രഭാത പ്രാർത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം നടത്തിയപ്പോഴാണ് കഴുത്തറുത്ത നിലയിൽ ദാസിന്റെ മൃതദേഹം കണ്ടെത്തിയത്.

ഹനുമാൻഗർഹി ക്ഷേത്രത്തിലെ പൂജാരിമാരിൽ ഒരാളായിരുന്നു ദാസ്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ദാസിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ആയുധം ഇനിയും കണ്ടെടുക്കാനായിട്ടില്ല. ബുധനാഴ്ച രാത്രി ദാസ് തന്റെ ശിഷ്യന്മാരുമായി അഭിപ്രായ വ്യത്യാസമുണ്ടായതായും ഇത് ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Ayodhya’s Hanumangarhi Temple priest found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.