ഷഫീക്ക്
Posted On
date_range Updated On
date_range ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി കവര്‍ച്ച; ഒരാള്‍ പിടിയില്‍
കൊച്ചി: ഓട്ടോ ഡ്രൈവറെ തടഞ്ഞു നിര്‍ത്തി വടിവാളുകാണിച്ച് കവര്‍ച്ച നടത്തിയ കേസിലെ മൂന്ന് പ്രതികളില്‍ ഒരാളെ കടവന്ത്ര പൊലീസ് പിടികൂടി. കടവന്ത്ര ഉദയ കോളനിയിലെ ഷഫീക്കാണ് (25) പിടിയിലായത്. 10ന് രാത്രിയാണ് സംഭവം. പേഴ്സും 15,000 രൂപ വിലയുള്ള മൊബൈല്‍ ഫോണുമാണ് കവർന്നത്.
മറ്റ് രണ്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. ഷഫീക്കിന് കൊച്ചി സിറ്റി പരിധിയിലെ സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളുണ്ട്. കാപ്പ നിയമ പ്രകാരം ശിക്ഷയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.