കണ്ണൂർ: കഴിഞ്ഞദിവസം കണ്ണൂരിൽ നിന്ന് മോഷണം പോയ ഓട്ടോറിക്ഷയും പാചക വാതക സിലിണ്ടറും പഴയങ്ങാടിയിൽ കണ്ടെത്തി.
പഴയങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണം പോയ ഓട്ടോറിക്ഷ ഓടിച്ചു പോകുന്നത് കണ്ടത്. പൊലീസിനെ കണ്ട മോഷ്ടാ ക്കൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
താവക്കര വലിയവളപ്പ് കാവിന് സമീപം നിർത്തിയിട്ട കെ. പ്രമോദിന്റെ ഉടമ ഉടമസ്ഥതയിലുള്ള മഹിന്ദ്ര ഓട്ടോ റിക്ഷയും തൊട്ടടുത്ത ആർട്ടിസ്റ്റ് ശശികലയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറും ശനിയാഴ്ച അർധരാത്രിയാണ് കളവ് പോയത്.
ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം അറിഞ്ഞ് ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയതിനെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.