വനിത പൊലീസിനെ തടഞ്ഞുനിർത്തി മോഷണശ്രമം; യുവാവ് അറസ്​റ്റിൽ

ച​ങ്ങ​നാ​ശ്ശേ​രി: ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക്​ സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​യെ ത​ട​ഞ്ഞു​നി​ര്‍ത്തി ബ്രേ​സ്‌​ല​റ്റ് ക​വ​ര്‍ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കൈ​ലാ​ത്തു​പ​ടി മൂ​ല​മു​റി സി​റി​യ​ക്കാ​ണ്​ (ജു​ബി​ന്‍ -33) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന്​ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ക​റു​ക​ച്ചാ​ലി​ലെ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ദീ​പ്തി​യു​ടെ ആ​ഭ​ര​ണം മോ​ഷ്​​ടി​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. പി​ന്നാ​ലെ സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ സി​റി​യ​ക് അ​മ​ര​ഭാ​ഗ​ത്ത്​ ദീ​പ്തി സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ർ ത​ട​ഞ്ഞ്​ ബ്രേ​സ്​​ല​റ്റ് മോ​ഷ്​​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബ്, എ​സ്‌.​ഐ അ​നി​ല്‍കു​മാ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ ഗി​രീ​ഷ്, ച​ന്ദ്ര​കു​മാ​ര്‍, സാ​ബു എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Tags:    
News Summary - Attempted theft; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.