മണ്ണാര്‍ക്കാട്: എലമ്പുലാശ്ശേരിയില്‍ പടക്കം പൊട്ടിച്ച് എ.ടി.എം തകര്‍ത്ത് പണം മോഷ്ടിക്കാൻ ശ്രമം. പണം എടുക്കാനുള്ള ശ്രമം വിജയിച്ചില്ല. മുന്നറിയിപ്പ് അലാറം കിട്ടിയതോടെ ബാങ്ക് അധികൃതര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എലമ്പുലാശ്ശേരി ബ്രാഞ്ചിന്റെ എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എ.ടി.എമ്മിന്റെ അരികിൽ പടക്കം വെച്ച് പൊട്ടിച്ചത്. മാനേജറുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യസമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല. ഫോറൻസിക്കും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.