ആലപ്പുഴ: ജനറൽ ആശുപത്രിയിൽനിന്ന് ഓക്സിജൻ സിലിണ്ടറുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് ലത്തീൻ പള്ളിപ്പറമ്പ് വീട്ടിൽ ജിജു (26), ചാത്തനാട് വാർഡ് ഗെയ്റ്റിങ്ങൽ ഹൗസിൽ ഷിജോ ആന്റണി (ചിന്നുക്കുട്ടൻ-27) എന്നിവരാണ് പിടിയിലായത്. ജനറൽ ആശുപത്രിയിലെ ഒ.എസ്.ടി ട്രീറ്റ്മന്റ്സെന്ററിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിലുണ്ടായിരുന്ന കാലിയായ ഓക്സിജൻ സിലിണ്ടറുകളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം.
മോഷണശ്രമം അറിഞ്ഞ് ആശുപത്രി അധികൃതരാണ് സൗത്ത് പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ സഹിതം പ്രതികളെ പിടികൂടി. ആലപ്പുഴ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലായി ഇരുവർക്കുമെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്.
സൗത്ത് ഇൻസ്പെക്ടർ കെ. ശ്രീജിത്ത്, പ്രിൻസിപ്പൽ എസ്.ഐ വി. ഉദയകുമാർ, എസ്.ഐമാരായ വിജയപ്പൻ, മനോജ്, എ.എസ്.ഐ റിച്ചാർഡ് ജയിംസ്, സീനിയർ സി.പി.ഒമാരായ രാജേന്ദ്രൻ, ശ്യാം, ആന്റണി രതീഷ്, യേശുദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.