അമ്പലപ്പുഴ: ഭാര്യയെയും മകളെയും ആക്രമിച്ച മധ്യവയസ്കനെ തടഞ്ഞ പൊലീസ് സംഘത്തിന് മര്‍ദനം. പുന്നപ്ര അറവുകാട് ഹരിജൻ കോളനിയിൽ അശോകനാണ് (55) പൊലീസിനെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അശോകന്റെ ഭാര്യ സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്നാണ് എസ്.ഐ പീറ്റർ അലക്സാണ്ടർ, സി.പി.ഒ വിനു, ഹോം ഗാർഡ് ചാണ്ടി എന്നിവർ ഇയാളുടെ വീട്ടിലെത്തിയത്. ഭാര്യയെ കത്തി ഉപയോഗിച്ച് കുത്താനുള്ള അശോകന്റെ ശ്രമം തടഞ്ഞപ്പോഴാണ് എസ്.ഐ അലക്സാണ്ടറെ മര്‍ദിച്ചത്.
സി.പി.ഒ വിനു കയറി പിടിച്ചപ്പോള്‍ സമീപത്തുകിടന്ന കമ്പികൊണ്ട് കഴുത്തില്‍ ചുറ്റി വീഴ്ത്തി നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചു. എസ്.ഐയും ഹോംഗാര്‍ഡും ചേര്‍ന്ന് വിനുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.