Posted On
date_range Updated On
date_range വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ
കുമളി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ 20കാരൻ പിടിയിൽ. ചാലക്കുടി സ്വദേശിയായ യുവാവാണ് പിടിയിലായത്.ഇയാൾ കട്ടപ്പനയിലെ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ടൗണിലെ ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജില്‍ യൂനിഫോമില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അന്വേഷണത്തില്‍ യുവാവ് തന്നെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് ലോഡ്ജിൽ കൊണ്ടുവരികയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കി.സ്കൂൾ യൂനിഫോമിൽ വിദ്യാർഥിനി എത്തിയിട്ടും ലോഡ്ജിൽ മുറി നൽകിയ ലോഡ്ജ് ഉടമയുടെ നടപടി വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.