ചെന്നൈയിൽ മലയാളി മോഡലിനെ പീഡിപ്പിക്കാൻ ശ്രമം

ചെന്നൈ: പരസ്യ ചിത്രത്തിൽ അഭിനയിക്കാനെത്തിയ എറണാകുളം സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ ബലാത്സംഗം ചെയ്യാൻ ശ്രമം. ചെന്നൈ സ്വദേശി അറസ്റ്റിൽ. പരസ്യ ഏജന്റ് സിദ്ധാർഥാണ് പിടിയിലായത്. പരസ്യ ഷൂട്ടിങ്ങിനിടെയാണ് ഇയാളുമായി യുവതി പരിചയപ്പെട്ടത്. പിന്നീട് സിദ്ധാർഥ് ഫോണിൽ സംസാരിക്കുക പതിവായിരുന്നു.

ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യത്തിൽ അവസരമുണ്ടെന്ന് പറഞ്ഞ് ക്ഷണിച്ചതിനെ തുടർന്ന് യുവതി സിദ്ധാർഥ് താമസിച്ചിരുന്ന ചെന്നൈയിലെ ഹോട്ടലിൽ എത്തുകയായിരുന്നു. സംസാരിക്കുന്നതിനിടെ ബലാത്സംഗ ശ്രമം ഉണ്ടായതോടെ യുവതി ഇറങ്ങിയോടി. തുടർന്ന് ഹോട്ടലധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

Tags:    
News Summary - Attempt to molest a Malayali model in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.