ഷാരോൺ
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ പിടിയിൽ
തൃപ്പൂണിത്തുറ: യുവാവിനെ ബസിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. പെരുമ്പളം മുക്കം പുത്തൻചെപ്പേലിൽ വീട്ടിൽ ഷമ്മു എന്ന ഷാരോണിനെയാണ് (34) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കിഴക്കേകോട്ട ജങ്ഷനിലെ സെൻറ് മേരീസ് ഫൊറോന പള്ളി ഷോപ്പിങ് കോംപ്ലക്സിനു പിന്നിൽ ബസ് തൊഴിലാളികളുടെ പരസ്യ മദ്യപാനം ചോദ്യംചെയ്ത സമീപവാസിയായ കൂളിയാട്ട് രാജേഷിനെയാണ് (46) തള്ളിയിട്ടത്.
കാലുകളിലൂടെ ബസ് കയറിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.