Posted On
date_range Updated On
date_range ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ
ചേർത്തല: ദമ്പതികളെ വീട്ടിൽ കയറി മഴു ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി തൈക്കൽ ഉമാപറമ്പ് സന്ദീപ് സാബുവിനെ (24) റിമാൻഡ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ടുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അർത്തുങ്കൽ പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി ഏഴോടെ തൈയ്ക്കൽ ഉലത്ത് രജീഷ് (42), ഭാര്യ രമ്യാ (37) എന്നിവരാണ് ആക്രമണത്തിനിരയായത്. വീട്ടിലെത്തിയ അക്രമികൾ രജീഷിന്റെ തലയ്ക്ക് മഴുവിന് വെട്ടുകയായിരുന്നു. തടയാനെത്തിയ രമ്യയ്ക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.