വീട്ടമ്മയെ അപമാനിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ

പാലാ: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ശിവകുമാറാണ് (43) പിടിയിലായത്. വീട്ടമ്മയുടെ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതിപ്പെടുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, സി.പി.ഒമാരായ എസ്. ശ്യാംലാൽ, എ.എ. അരുൺ, ശുഭ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempt to insult housewife: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.