Posted On
date_range Updated On
date_range പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ
കുമളി: ക്ഷേത്രത്തിലെത്തിയ ഒമ്പതു വയസുള്ള പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൂജാരിയെ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ വള്ളക്കടവ് ക്ഷേത്രത്തിലെ പൂജാരി ആറന്മുള സ്വദേശി വിബിനാണ് (32) വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിലായത്.
വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പൂജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു വിബിൻ. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ ഒമ്പതുകാരിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.