അടിമാലി: മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ഇന്നോവ ക്രിസ്റ്റ കാർ വിൽപന നടത്തി 13 ലക്ഷം രൂപ വാങ്ങിയശേഷം പേപ്പറുകൾ ശരിയാക്കി നൽകാതെ തട്ടിപ്പ് നടത്തിയ ആളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാേങ്ങം ചെറുമഠത്തിൽ ഷാഹിനെയാണ് (35) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
വാളറ പത്താംമൈൽ സ്വദേശിയാണ് കാർ വാങ്ങിയത്. വിവിധ ദിവസങ്ങളിൽ പേപ്പർ ശരിയാക്കി നൽകുന്നതിനായി ഷാഹിനെ സമീപിച്ചെങ്കിലും ഓരോ അവധികൾ പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയിൽ പലരെയും തട്ടിപ്പിനിരയാക്കിയതായും കണ്ടെത്തി.
മലപ്പുറത്താണ് കൂടുതൽ തട്ടിപ്പ് നടത്തിയത്. പ്രതിയെ കോഴിക്കോട് ബീച്ച് ഭാഗത്തുനിന്നും മൊബൈൽ ടവർ ലാേക്കഷൻ പിന്തുടർന്നാണ് പിടികൂടിയത്. എസ്.ഐ. ടി.പി. ജൂഡി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ സിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.