ശ​ര​ത് എ​ൽ. രാ​ജ്

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാ‍ന്‍ ശ്രമം; യുവാവ് പിടിയില്‍

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ ഊന്നൻകല്ല് വല്ലക്കോട് മംഗലത്തുവീട്ടിൽ ശരത് എൽ. രാജ് (32) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെതുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ച പൊലീസ് നാലിന് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempt to abduct girl; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.