ശരത്ത്

വീട്ടമ്മയെയും,കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തലയോലപ്പറമ്പ്: വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് കൃഷ്ണൻതൃക്കേൽ ഭാഗത്ത് ശ്രീജ ഭവൻ വീട്ടിൽ ശരത്ത് (32) എന്നയാളെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം രാത്രി വീട്ടമ്മ നടന്നുവരുന്ന സമയം ഇവരുടെ കയ്യിൽ കയറി പിടിക്കുകയും, ഇത് ചോദ്യം ചെയ്ത ഭർത്താവിനെ കമ്പി വടികൊണ്ട് അടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഭർത്താവി​െൻറ പിതാവിനെയും ഇയാൾ ആക്രമിച്ചു. പരാതിയെ തുടർന്നും തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ പി.എസി​െൻറ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Tags:    
News Summary - Attacked the housewife and her family The youth was arrested in the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.