പിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: യുവാവിനെ സംഘംചേർന്ന് ആക്രമിച്ച സംഭവത്തിൽ നാലു പ്രതികൾകൂടി കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ഇതോടെ കേസിൽ 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഇപ്പോഴും ഒളിവിലാണ്.
കരുനാഗപ്പള്ളി കോഴിക്കോട് മണ്ണാശ്ശേരിൽ അൽത്താഫ് (28), കോഴിക്കോട് ഹബീബ് മൻസിലിൽ ഹബീബുല്ല (26), കോഴിക്കോട് സലീം മൻസിലിൽ സഹദ് (26), ആലുംകടവ് മരുതൂർക്കുളങ്ങര തെക്ക് തയ്യിൽ വീട്ടിൽ സവാദ് (28) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി മാർക്കറ്റ് പുഷ്പാലയത്തിൽ രാംരാജിനെയാണ് കഴിഞ്ഞ തിരുവോണദിവസം വെളുപ്പിന് ആക്രമിച്ചത്.
രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കിൽ പോയപ്പോൾ ആക്രമിസംഘത്തിൽ ഉൾപ്പെട്ട നസീർ ബൈക്കിൽ പിറകെ വന്ന് ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് വാക്ക്തർക്കമാണ് ആക്രമണത്തിലെത്തിയത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.