Posted On
date_range Updated On
date_range രാജ്യോത്സവ ആഘോഷത്തിനിടെ യുവാവിന് മർദനം
ബംഗളൂരു: കന്നട രാജ്യോത്സവ ആഘോഷത്തിനിടെ ബെളഗാവിയിൽ യുവാവിന് മർദനമേറ്റു. കമൽ നഗറിലെ കാനാപുർ റോഡിലാണ് സംഭവം. മല്ലേശ്വര പൂജാരിയാണ് അക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇയാളെ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. സംഭവശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു.
പൊലീസ് കേസെടുത്തു. കന്നട രാജ്യോത്സവ ദിനത്തിൽ ബെളഗാവിയിൽ മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ (എം.ഇ.എസ്) നേതൃത്വത്തിൽ കരിദിന ആചരണവും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ബെളഗാവിയിലെ മറാത്ത ഭൂരിപക്ഷ മേഖലകൾ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മറാത്തവാദികളുടെ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.