കോഴിക്കോട്: വാഹനപരിശോധനക്കിടെ എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കുറ്റ്യാടി മൊകേരി സ്വദേശി കോണോടംചാലിൽ കെ.സി. വിപിൻ (30), മലാപ്പറമ്പ് തറക്കണ്ടത്തിൽ ടി.കെ. ഷഹബിൽ (32) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ പാളയം പൂന്താനം ജങ്ഷനിലാണ് സംഭവം. കസബ എസ്.ഐ എസ്. അഭിഷേക്, പൊലീസ് ഡ്രൈവർ മുഹമ്മദ് സക്കറിയ എന്നിവർക്കാണ് മർദനമേറ്റത്.
സംശയകരമായ സാഹചര്യത്തിൽ കണ്ട വിപിനും ഷഹബിലും സഞ്ചരിച്ച ബുള്ളറ്റ് പരിശോധിക്കവെയായിരുന്നു ആക്രമണം. എസ്.ഐക്ക് കൈക്കും ഡ്രൈവർക്ക് തലക്കുമാണ് പരിക്കേറ്റത്.
സമീപത്തെ വ്യാപാരികൾ തടഞ്ഞുവെച്ച ഇരുവരെയും സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയതും അറസ്റ്റ് ചെയ്തതും.
പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
പ്രതികളുടെ ബുള്ളറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.