ഫജൽ മണ്ഡൽ
Posted On
date_range Updated On
date_range ആറുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 6.250 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. ബർധമാൻ ജിക്ര സ്വദേശി ഫജൽ മണ്ഡലിനെയാണ് (29) ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
ട്രെയിൻ ഇറങ്ങി വരികയായിരുന്ന ഇയാളെ റെയിൽവേ സ്റ്റേഷൻ റോഡിൽനിന്നാണ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വിൽപന ലക്ഷ്യമിട്ട് കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം എസ്.ഐ എം. സുനിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.