കഞ്ചാവുമായി പിടിയിലായ ഷിനാസ്
Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
ഫോർട്ട്കൊച്ചി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചി ടൂറിസം മേഖലയിൽ പൊലീസ് പരിശോധന നടപടി ശക്തമാക്കി. ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ വി.എസ്. ബിജുവിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വാസ്കോഡ ഗാമ സ്ക്വയറിൽ ഫാൻസി കച്ചവടം നടത്തുന്നയാളിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചി തുരുത്തിയിൽ താമസിക്കുന്ന ഷിനാസിനെ (34) അറസ്റ്റ് ചെയ്തു. എസ്.ഐ സന്തോഷ് മോൻ, സിവിൽ പൊലീസ് ഓഫിസർ സമീർ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.