Posted On
date_range Updated On
date_range 400 ഗ്രാം കഞ്ചാവുമായി അറസ്റ്റിൽ
പെരിന്തൽമണ്ണ: മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ യുവാവിനെ വിൽപനക്ക് സൂക്ഷിച്ച 80 പൊതി കഞ്ചാവുമായി പെരിന്തൽമണ്ണ എക്സൈസ് പിടികൂടി. മഞ്ചേരി സ്വദേശി കൈപ്പകശ്ശേരി കബീറിനെയാണ് (42) 400 ഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ശ്രീധരൻ പിടികൂടിയത്.
വിദ്യാർഥികൾക്കും യുവാക്കൾക്കുമായി പെരിന്തൽമണ്ണ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽപന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരമുണ്ടായിരുന്നു. കബീർ നിരവധി ലഹരി മരുന്ന് കേസുകളിൽ പ്രതിയായിട്ടുണ്ട്.
പാർട്ടിയിൽ ഇൻസ്പെക്ടർക്ക് പുറമെ അസി.എക്സൈസ് ഇൻസ്പെക്ടർ പി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഒ.റഫീഖ്, സി. സുരേഷ് ബാബു, വി.കെ. ഷംസുദ്ദീൻ, ടി.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.