മുഹമ്മദാലി
മഞ്ചേരി: 13 വർഷത്തിന് ശേഷം മോഷണക്കേസിലെ പ്രതി മഞ്ചേരി പൊലീസിെൻറ പിടിയിലായി. താമരശ്ശേരി പുതുപ്പാടി മുരിങ്ങതൊടികയിൽ മുക്കം മുഹമ്മദാലിയാണ് (63) പിടിയിലായത്.
കഴിഞ്ഞ ദിവസം മേലാക്കെത്ത വീട്ടിൽ പകൽ മോഷണം നടന്നിരുന്നു. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേലാക്കത്ത് നിന്ന് ഇയാളെ പിടികൂടിയത്.
2008 ആഗസ്റ്റിൽ തൃക്കലങ്ങോെട്ട വീട്ടിൽനിന്ന് 20 പവൻ സ്വർണവും ഏഴ് വാച്ചുകളും 5000 രൂപയും മോഷണം പോയിരുന്നു.
ചോദ്യം ചെയ്യുന്നതിനിടെ ഇതിന് പിന്നിലും ഇയാളെന്ന് മൊഴി നൽകി. മഞ്ചേരി സി.ഐ സി. അലവി, എസ്.ഐമാരായ രാജേന്ദ്രൻ നായർ, സുലൈമാൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് ചാക്കോ, തൗഫീഖ് മുബാറക് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.