ദിവ്യ

ജ്വ​ല്ല​റി​യി​ലെ​ത്തി​യ കു​ട്ടി​യു​ടെ മാ​ല പൊ​ട്ടി​ച്ചോ​ടി​യ യു​വ​തി അ​റ​സ്​​റ്റി​ൽ

തി​രൂ​ർ: മാ​ർ​ക്ക​റ്റി​ലെ ജ്വ​ല്ല​റി​യി​ലെ​ത്തി​യ കു​ട്ടി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചോ​ടി​യ സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് സം​ഭ​വം. ത​മീ​ഴ്നാ​ട് മ​ധു​ര ഗാ​ന്ധി ന​ഗ​ർ സ്വ​ദേ​ശി ദി​വ്യ​യെ​യാ​ണ് (35) തി​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ ദൃ​ശ്യം സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

ഇ​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യ​ത്. കൂ​ടെ​യു​ള്ള പ്ര​തി​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​വ​ർ പ​ല ജി​ല്ല​ക​ളി​ലും സ​മാ​ന കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Arrest of a young lady who broke a child's necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.