Posted On
date_range Updated On
date_range ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. മോഡേൺ ടൗണിലെ എച്ച്.ഡി.എഫ്.സി ബാങ്കിൽ ചൊവ്വാഴ്ചയാണ് സംഭവം. രാജ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയോടെ ബാങ്കിലെത്തിയ രാജ ജീവനക്കാരോട് പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ ചെക്ക് ബുക്ക് ആവശ്യപ്പെട്ടപ്പോൾ ഇയാൾ ബാഗിൽ നിന്ന് തോക്ക് പുറത്തെടുക്കുകയും വെടിയുതിർക്കുകയും ചെയ്തു.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.