കൊ​ല്ല​പ്പെ​ട്ട മ​ര്‍സി​ന്‍സ് ഖാത്തൂ​നും പ്ര​തി റ​ബ്ബു​ള്‍ അ​മീ​നും

പണത്തെച്ചൊല്ലി തര്‍ക്കം; ഭാര്യയെ അടിച്ചുകൊന്നു

പെ​രു​മ്പാ​വൂ​ര്‍: പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് ഭ​ര്‍ത്താ​വ് ഭാ​ര്യ​യെ അ​ടി​ച്ചു​കൊ​ന്നു. അ​സം നാ​ഗോ​ണ്‍ സ്വ​ദേ​ശി​നി മ​ര്‍സി​ന്‍സ് ഖാത്തൂ​ൻ (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വ് അ​സം സ്വ​ദേ​ശി റ​ബ്ബു​ള്‍ അ​മീ​നെ (40) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങോ​ല ചെ​മ്പാ​ര​ത്തു​കു​ന്ന് തു​റ​പാ​ലം ഭാ​ഗ​ത്തെ താ​മ​സ സ്ഥ​ല​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ നാ​ലി​നാ​ണ്​ സം​ഭ​വം.

പ്ലൈ​വു​ഡ് ക​മ്പ​നി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു റ​ബ്ബു​ള്‍ അ​മീ​ന്‍. ഭാ​ര്യ​യു​ടെ പി​താ​വി​നോ​ട് പ്ര​തി ര​ണ്ട് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, പ​ണം കൊ​ടു​ത്തി​ല്ല. തു​ക ന​ല്‍കാ​ത്ത​തി​​ലെ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​നൊ​ടു​വി​ല്‍ റ​ബ്ബു​ള്‍ അ​മീ​ന്‍ പ്ലൈ​വു​ഡ് ഉ​പ​യോ​ഗി​ച്ച് മ​ര്‍സി​ന്‍സി​നെ മ​ർ​ദി​ച്ചി​രു​ന്നു. സം​ഭ​വ ശേ​ഷം പ്ര​തി സ​ഹോ​ദ​ര​നെ വി​വ​രം അ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ വാ​ര്‍ഡ് അം​ഗം ഉ​ള്‍പ്പ​ടെ​യു​ള​ള​വ​ര്‍ ഇ​ട​പെ​ട്ട് യു​വ​തി​യെ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വെ​ച്ച പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദ​മ്പ​തി​ക​ള്‍ക്ക് മൂ​ന്ന് വ​യ​സു​ള്ള പെ​ണ്‍കു​ട്ടി​യു​ണ്ട്. പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​ത്തും. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Argument over money; Wife beaten to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.