Posted On
date_range Updated On
date_range നഗരത്തിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം; യുവാവിന് കുത്തേറ്റു
കൊച്ചി: നഗരത്തിൽ രാത്രികളിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മദ്യപിച്ചെത്തിയ ആൾ യുവാവിനെ കുത്തിവീഴ്ത്തി.
പെരുമ്പാവൂർ ചോലാമറ്റം തോട്ടത്തിൽ വീട്ടിൽ ആൽവിൻ ജോണിക്കാണ് (30) കുത്തേറ്റത്. പരിക്കേറ്റ ഇയാൾ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ്. പറവൂർ മുനമ്പം കവല പതിശ്ശേരി വീട്ടിൽ രോഹിതാണ് (25) പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 11.50ഓടെ ആയിരുന്നു സംഭവം. എറണാകുളത്ത് എത്തിയ ആൽവിൻ രാത്രി റോഡരികിലുണ്ടായിരുന്ന സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു. ഈ സമയം മദ്യപിച്ച് സ്ഥലത്തെത്തിയ രോഹിത് ആൽവിനുമായി വാക്തർക്കമുണ്ടായി. ഇതിനിടെ രോഹിത് കൈയിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.