Posted On
date_range Updated On
date_range തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജങ്ഷനിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാത്രി ഒന്നരയോടെയാണ് സംഭവം.
അട്ടക്കുളങ്ങര ജങ്ഷനിൽനിന്നു കോട്ടക്കകത്തേക്ക് പോകുന്ന ഭാഗത്തേക്ക് യുവാവിനെ മാറ്റി നിർത്തിയാണ് സംഘം വെട്ടി പരിക്കേൽപ്പിച്ചത്. പൂജപ്പുര സ്വദേശി മുഹമ്മദലിക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം നഗരത്തിൽ അടുത്തിടെ ഗുണ്ടാ ആക്രമണം വർധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.