ഭാര്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചു; യുവാവ് ഭാര്യമാതാവിനെ വെട്ടിക്കൊന്നു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഭാര്യയെ വിവാഹമോചനവുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചെന്നാരോപിച്ച് യുവാവ് ഭാര്യമാതാവിനെ വെട്ടിക്കൊന്നു. ചാനുമോലു വെങ്കട റാവു ഫ്ലൈ ഓവറിൽ ​കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് രാജേഷ്(37) എന്ന യുവാവ് ഭാര്യമാതാവായ നാഗമണിയെ(47)വെട്ടിക്കൊന്നത്.

രാജേഷിനെതിരെ ഭാര്യ നൽകിയ വിവാഹ മോചന ഹരജി കോടതിയുടെ പരിഗണനയിലാണ്.

ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടതിന് പിന്നിൽ നാഗമണിയാണെന്നാരോപിച്ചാണ് രാജേഷ് കടുംകൈ ചെയ്തത്. ഇവരെ അരിവാളുകൊണ്ടാണ് വെട്ടിയതെന്ന് വിജയവാഡ പൊലീസ് പറഞ്ഞു. നാഗമണി സംഭവസ്ഥലത്തുതന്നെ വെച്ച് മരിച്ചു. കൃത്യം നടത്തിയതിനു ശേഷം ഒളിവിൽ പോയ രാജേഷിനെ പിടികൂടാൻ പൊലീസ് ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.

പൊലീസ് കൊലക്കുറ്റത്തിനാണ് കേസെടുത്തത്.വീടുകൾ തോറും വസ്ത്രങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തിയാണ് രാജേഷ് ഉപജീവനം നടത്തിയിരുന്നത്.

Tags:    
News Summary - Andhra man hacks mother in law to death for encouraging his wife for divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.