Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ അറസ്റ്റിൽ
ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ അറസ്റ്റിൽ. പോക്സോ കേസ് രജിസ്റ്റർ ചെയ്താണ് വിമുക്തഭടനെ അറസ്റ്റ് ചെയ്തത്. പൗഡിക്കോണം സ്വദേശി മധുവാണ് (53) ശ്രീകാര്യം പൊലീസിെൻറ പിടിയിലായത്.
ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും പതിവായതോടെ കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധുവിനെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.