Posted On
date_range Updated On
date_range മദ്യപസംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി; അഞ്ചുപേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: കടയ്ക്കാവൂര്‍ വിളയില്‍മൂല-പള്ളിമുക്ക് റോഡില്‍ മദ്യപസംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിനിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റു. ഇതിൽ, ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് വിളയില്‍മൂല ജങ്ഷനില്‍നിന്ന് പള്ളിമുക്കിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഘര്‍ഷം നടന്നത്. ഇരു സംഘം മദ്യലഹരിയിലായിരുന്നു. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും കടയ്ക്കാവൂര്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.