വി​ഷ്ണു​

ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതി പിടിയിൽ

പത്തനംതിട്ട: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൊടുമൺ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. കൊടുമൺ ഇടത്തിട്ട വിഷ്ണുഭവനം വീട്ടിൽ വിഷ്ണുവിനെയാണ് (26) തിങ്കളാഴ്ച പിടികൂടി അടൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

മോഷണം, കഠിന ദേഹോപദ്രവം ഉൾപ്പെടെ കൊടുമൺ പൊലീസ് സ്റ്റേഷനിൽ 10 ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ജൂൺ 13ന് രാത്രി കൊടുമൺ ബിവറേജസിന് സമീപം വച്ച് ഇയാളും മറ്റ് രണ്ടുപേരും കൂടി പൈപ്പുകൊണ്ട് ഒരാളുടെ തല അടിച്ചുപൊട്ടിച്ചിരുന്നു. ഇൻസ്‌പെക്ടർ പ്രവീണി‍െൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Tags:    
News Summary - Accused who violated bail condition arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.