രാധാകൃഷ്ണൻ
Posted On
date_range Updated On
date_range റെയിൽവേ സ്റ്റേഷൻ ടീ സ്റ്റാളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിലെ ടീ സ്റ്റാളിൽ മോഷണം നടത്തിയ കേസിൽ പ്രതി കണ്ണൂരിൽ പിടിയിലായി. പയ്യന്നൂർ അന്നൂർ സ്വദേശി രാധാകൃഷ്ണൻ (48) ആണ് പിടിയിലായത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ എ. അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ടീ സ്റ്റാളിൽ കഴിഞ്ഞ 27ന് പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം നടത്തിയത്. മോഷണത്തിന്റെ ദൃശ്യം ടീ സ്റ്റാളിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കണ്ണൂരിൽ നിന്ന് പിടിയിലായത്. ഇയാളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.