രഞ്ജിത്ത്
Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
കിളിമാനൂർ: സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാമനപുരം കറ്ററ കൈലാസംകുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്ത് ആണ് (27) അറസ്റ്റിലായത്. ഒളിവിൽപോയ പ്രതിയെ, റൂറൽ എസ്.പി ഡി. ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദേശാനുസരണം കിളിമാനൂർ സ്റ്റേഷൻ ഓഫിസർ എസ്. സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, എസ്.സി.പി.ഒ ബിനു മഹേഷ്, സി.പി.ഒ കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.