മംഗളൂരു: മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊന്ന കേസിലെ ഏക പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ (39) ഉഡുപ്പി പ്രിൻസിപ്പൽ സിവിൽ ആൻഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ദീപ ബുധനാഴ്ച ഡിസംബർ അഞ്ചു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറി. ഈ മാസം 15ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 28 വരെയാണ് പൊലീസിന് കൈമാറിയിരുന്നത്.
ചോദ്യംചെയ്യാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ബുധനാഴ്ച പൊലീസ് പ്രതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. മുൻ മഹാരാഷ്ട്ര പൊലീസും എയർ ഇന്ത്യ ജീവനക്കാരനുമായ പ്രതിക്കെതിരെ ജനരോഷം തിളക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതിയിൽ ഹാജരാക്കിയതും ഹിരിയടുക്കയിലെ ജില്ല ജയിലിലേക്ക് കൊണ്ടുപോയതും. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവർ ഈ മാസം 12നാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.