Representational Video
Posted On
date_range Updated On
date_range പീഡനക്കേസിൽ പ്രതിക്ക് 25 വർഷം തടവും പിഴയും
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം തടവും പിഴയും. കട്ടപ്പന കുന്തളംപാറ കുരിശുപള്ളി മേട്ടെപറമ്പിൽ അജീഷ് ശ്രീകുമാറി (25) നാണ് 25 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നര വർഷം അധിക തടവുകൂടി അനുഭവിക്കണം. കട്ടപ്പന പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. വണ്ടൻമേട് സി.ഐയായിരുന്ന വി.എസ്. നവാസാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.